വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു.
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൻ്റെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. സ്റ്റോർ പർച്ചേഴ്സ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാഹനം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ളവർ വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നാണ് മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നത്. ദർഘാസ് അടങ്കൽ തുക 1,40,000 രൂപയാണ്. ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന ജൂലൈ 22ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് അവസാനിക്കും. ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 22ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്കും അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ദർഘാസ് പ്രമാണങ്ങൾ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലുള്ള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ബന്ധപ്പെടുക. ഫോൺ : 04802700380