വാർഡ് മെമ്പറുടെ മൊബൈൽ ഫോൺ ചലഞ്ചിലേക്ക് പെട്രോൾ പമ്പിൽ പാർടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥിയുടെ സ്നേഹോപഹാരം.

വലപ്പാട്:

വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മൊബൈൽ ഫോൺ ചലഞ്ചിലേക്ക് പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥിയുടെ സ്നേഹോപഹാരം. നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് വേണ്ടിയുള്ള മൊബൈൽ ഫോൺ ചലഞ്ചിലേക്ക് ആണ് പെട്രോൾ പമ്പിലെ പാർട്ടൈം ജോലികാരനും വിദ്യാർത്ഥിയും കൂടിയായ നിവിൻ തന്റെ ഈ മാസത്തെ ശമ്പളത്തിനു ടാബ്ലറ്റ് സമ്മാനിച്ചത്.

നാട്ടിക എമ്മെ പെട്രോൾ പമ്പിൽ പാർടൈം ജോലിക്കാരനായ നിവിൻ ശമ്പളം ലഭിച്ച ഉടൻ ടാബ്ലറ്റ് ഫോണുമായി വന്നു നാട്ടിലെ ഏറ്റവും അർഹമായ വിദ്യാർത്ഥിക്ക് അതു നൽകാൻ തയ്യാറാണെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വാർഡിൽ നിലവിൽ മൊബൈൽ ഫോണോ ടിവിയോ ഒന്നും തന്നെ ഇല്ലാതെ ഓൺലൈൻ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത്‌ നൽകുകയായിരുന്നു എന്നു വാർഡ് മെമ്പർ വൈശാഖ് വേണു ഗോപാൽ പറഞ്ഞു. സ്കൂൾ അധ്യാപിക ഗ്രീഷ്മ മനോജ്‌, അജീഷ് കോഴിശേരി, അഷ്ടമൂർത്തി, ദിൽജിത് ദിലീപ്, ശ്യാംനാഥ്‌ എന്നിവർ സംസാരിച്ചു.

Related Posts