ശക്തൻ മാർക്കറ്റ് പൂർണമായി അടച്ചിടുന്നത് ന്യായീകരിക്കാനാകില്ല എന്ന് വ്യാപാരികൾ.
ശക്തൻ മാർക്കറ്റ് അടച്ചിടുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ.
തൃശ്ശൂർ:
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാകമായി അവശ്യ സാധനങ്ങൾ വിപണനം ചെയ്യുന്ന തൃശ്ശൂർ ശക്തൻ മാർക്കറ്റ് പൂർണമായി അടച്ചിടുന്നത് ന്യായീകരിക്കാനാകില്ല എന്ന് വ്യാപാരികൾ. മാർക്കറ്റ് പൂർണമായി അടച്ചിട്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. രോഗവ്യാപനത്തോതിന് അനുസൃതമായി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാർക്കറ്റ് ഉടൻ തുറന്ന് പ്രവർത്തിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ഇന്ന് ശക്തൻ തമ്പുരാൻ പ്രതിമയ്ക്കു മുന്നിൽ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ എന്നിവർ ഉപവസിക്കും. മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും കടുത്ത ദുരിതത്തിലാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.