തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ പദ്ധതി സൗജന്യ ഓൺലൈൻ യോഗ പരിശീലനം സംഘടിപ്പിക്കും.
സൗജന്യ ഓൺലൈൻ യോഗ പരിശീലനം.
തൃശ്ശൂർ :
അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ പദ്ധതി സൗജന്യ ഓൺലൈൻ യോഗ പരിശീലനം സംഘടിപ്പിക്കും. കൊവിഡാനന്തര
ആരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് 10 ദിവസത്തെ യോഗ പരിശീലനം.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ ജൂൺ 10 ന് ഉദ്ഘാടനം ചെയ്യും. ജൂൺ 11 മുതൽ 20 വരെ രാവിലെ 8 മുതൽ 9 വരെ ആയിരിക്കും ഓൺലൈനായി യോഗ പരിശീലനം. താല്പര്യമുള്ളവർ രാവിലെ 9 മുതൽ രണ്ടു വരെ ബന്ധപ്പെടേണ്ട ഫോൺ നമ്പർ -0487 2389064.