സെഞ്ച്വറി അടിച്ച് പെട്രോൾ വില; ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് എ ഐ വൈ എഫ്.
അഴീക്കോട്:
പെട്രോൾ വില 100 കടന്നതിൽ എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. അഴീക്കോട് പുത്തൻപള്ളി പെട്രോൾപമ്പിന് മുൻപിൽ ക്രിക്കറ്റ് കളിച്ചാണ് മേഖല കമ്മിറ്റി പ്രതിഷേധിച്ചത്. മണ്ഡലം കമ്മറ്റി അംഗം കെ എ ഷിഹാബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗിരീഷ് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളിയുടെ നേതൃത്വത്തിൽ സിപിഐ അഴീക്കോട് ലോക്കൽ അസി. സെക്രട്ടറി കെ എസ് ഷാജി, പി കെ ആഷിക്ക്, മുരളീധരൻ അണക്കത്തിൽ, വിവേക്, റിനാസ്, യു എ ഷാജി എന്നിവർ പങ്കെടുത്തു.