സൗദിയിൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു .
രാജ്യാന്തര വിമാന സര്‍വീസുകള്‍ അടുത്ത മാസം മുതൽ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ സൗദിയിൽ ആരംഭിച്ചു.
കോവിഡ് വ്യാപനം മൂലം ഒരു വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ മെയ് 17-നു പുനരാരംഭിക്കുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.
അതിര്‍ത്തികളെല്ലാം ഇതോടെ തുറക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ബന്ധപ്പെട്ട വകുപ്പുകള്‍. സര്‍വീസുകള്‍ പുനരാഭിക്കാനുള്ള ഒരുക്കങ്ങള്‍ സൌദി എയര്‍ലൈന്‍സ് ആരംഭിച്ചു.
ഗതാഗതമന്ത്രി സാലിഹ് അല്‍ജാസിറിന്റെ നേതൃത്വത്തിലുള്ള സൗദിയ ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. സേവനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡയറക്ടര്‍ ബോര്‍ഡ് ചര്ച്ച ചെയ്തു.
രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതും കാത്തിരിക്കുകയാണ് സൌദിയിലെ സ്വദേശികളും വിദേശികളും. എന്നാല്‍ സര്‍വീസുകള്‍ പുനരാരംഭിചാലും കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പ്രത്യേക സമിതിയുടെ അപ്പോഴുള്ള തീരുമാനത്തിനനുസരിച്ചായിരിക്കും. ഇതിനാൽ തന്നെ ഇന്ത്യയിൽ നിന്നുള്ള സർവീസുകളെ സംബന്ധിച്ചു ആശങ്ക ഉണ്ട് .