സ്പുട്നിക് വി വാക്‌സിന് 94.3 ശതമാനം ഫല പ്രാപ്തി ലഭിക്കുമെന്ന് പഠനം.
ബഹ്‌റൈൻ :
റഷ്യൻ നിർമ്മിത സ്പുട്നിക് വി വാക്സിന് ബഹറിനിൽ 94.3 ശതമാനം ഫല പ്രാപ്തി ലഭിക്കുന്നതായി റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹറിൻ ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. സ്പുട്നിക് വി ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരിലാണ് കൂടുതൽ ഫലപ്രാപ്തി കണ്ടെത്തിയത്. രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരിൽ വൈറസ് ബാധിതരായവരിൽ നിസ്സാര രോഗ ലക്ഷണങ്ങളാണ് ഉണ്ടായതെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. ഫെബ്രുവരി മുതൽ മെയ് മാസം ആദ്യം വരെ അയ്യായിരത്തിലധികം പേരിൽ ആണ് പഠനം നടത്തിയത്.