റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ് ഒന്നിന് ഇന്ത്യയിലെത്തും.
സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ.
മോസ്‌കോ:
റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ് ഒന്നിന് ഇന്ത്യയിലെത്തും. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന കോവിഷീൽഡിനും കോവാക്‌സിനും ശേഷം ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ വാക്‌സിനാണിത്. ഇന്ത്യയില്‍ പ്രതിമാസം 50 ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് ആര്‍ ഡി ഐ എഫിന്റെ പ്രതീക്ഷ.
റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ വാക്‌സിന്‍ മഹാമാരിയെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ നിർമാണം എവിടെയാണെന്നോ ആദ്യ ഘട്ടത്തില്‍ എത്രമാത്രം വാക്‌സിൻ അയക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.