സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഇന്ന് ചുമതലയേല്‍ക്കും.

കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

ഡൽഹി:

സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഇന്ന് ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് അരുൺ മിശ്രയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
ജമ്മുകശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാർ, ഇന്‍റലിജന്‍സ് മുന്‍ മേധാവി രാജീവ് ജെയിൻ എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്.

Related Posts