ഓൺലൈൻ സേവനങ്ങളുമായി കേരള സർക്കാർ.
സപ്ലൈകോ പീപ്പിള്‍സ് ബസാർ; സാധനങ്ങള്‍ വീട്ടിലെത്തും.
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവടങ്ങളില്‍ നിന്നും പലവ്യഞ്ജനങ്ങൾ, നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍ മത്സ്യമാംസാദികള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഇതിനുള്ള സൗകര്യം ജില്ലയിലെ സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ തൃശൂരില്‍ നിന്ന് ഇന്ന് മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്.
10 കിലോമീറ്റര്‍ ചുറ്റളവില്‍ മിതമായ നിരക്കില്‍ ഡെലിവറി ചാര്‍ജ് ഈടാക്കി എത്തിക്കുവാനുള്ള സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് താഴെ പറയുന്ന വെബ്‌സൈറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്.