സുഭിക്ഷ കേരളം; ഞാറു നടൽ ഉത്സവമാക്കി കർഷകർ, ഒപ്പം ചേർന്ന് റവന്യൂ മന്ത്രിയും.

പുത്തൂർ സഹകരണ സംഘം കൃഷിയിറക്കിയത് 16 ഏക്കറിൽ.

പുത്തൂർ:

മുണ്ടും മടക്കിക്കുത്തി പാടത്തിറങ്ങി ഞാറ് നട്ട് റവന്യൂ മന്ത്രി കെ രാജൻ. തുളിയാംകുന്ന് പാടശേഖരത്തിലെ ഞാറുനടൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി കർഷകർക്കൊപ്പം കൃഷിയുടെ ഭാഗമായത്.

കൃഷിയെ കൈവിടാതെ കർഷകർക്ക് കൈതാങ്ങാവുന്ന പുത്തൂർ പഞ്ചായത്ത് കാർഷിക കാർഷികേതര തൊഴിലാളി സഹകരണ സംഘത്തെ മന്ത്രി അഭിനന്ദിച്ചു.

കൃഷി നിലങ്ങളിൽ നൂറുമേനി കൊയ്തെടുക്കുന്നതിനായി കർഷകർക്ക് വേണ്ട എല്ലാ സഹായങ്ങളും സഹകരണ സംഘം നൽകുന്നുണ്ട്. 16 ഏക്കറിൽ തുടർച്ചയായ അഞ്ചാം വർഷമാണ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിയിറക്കുന്നത്.

ഒരുപൂ കൃഷി ഇറക്കിയിരുന്ന പാടശേഖരത്ത് തുടർച്ചയായ രണ്ടാം തവണയാണ് ഇരുപൂ കൃഷി ഇറക്കുന്നത്. കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത മനുരത്ന വിത്താണ് കൃഷി ചെയ്യുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടിനാൽ കൃഷിയിറക്കാൻ കഴിയാതിരുന്ന കർഷക്കർക്ക് വേണ്ട സഹായങ്ങൾ നൽകിയാണ് സഹകരണ സംഘം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. കൃഷി ചെയ്യാൻ കർഷകർക്കാവശ്യമായ വിത്ത്, വളം തുടങ്ങി എല്ലാ സഹായവും പുത്തൂർ പഞ്ചായത്ത് കാർഷിക കാർഷികേതര തൊഴിലാളി സഹകരണ സംഘം ഉറപ്പാക്കും. കൊയ്ത്ത് കഴിഞ്ഞ് സപ്ലൈകോ നെല്ല് എടുക്കുന്നത് വരെ കർഷകർക്ക് കൈതാങ്ങാവുകയാണ് സഹകരണ സംഘം.

പുത്തൂർ പഞ്ചായത്ത് കാർഷിക കാർഷികേതര തൊഴിലാളി സഹകരണ സംഘം നേരിട്ട് അഞ്ച് ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്.11 ഏക്കർ സ്ഥലത്തെ 8 കർഷകർക്ക് ഞാറുനടൽ മുതൽ സഹകരണ സംഘം എല്ലാ സഹായങ്ങളും നൽകി ഒപ്പമുണ്ട്.

സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിരിക്കുകയാണ് പുത്തൂർ പഞ്ചായത്ത് കാർഷിക കാർഷികേതര തൊഴിലാളി സഹകരണ സംഘം.

സംഘം പ്രസിഡന്റ് പി എസ് സജിത്ത്, സെക്രട്ടറി ഷീബ ഷാജി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി എസ് ബാബു, പഞ്ചായത്ത് പ്രസിഡന്റ്

മിനി ഉണ്ണികൃഷണൻ, എം എൽ രാജേഷ്, ഉണ്ണികൃഷണൻ ഞാറ്റുവെട്ടി എന്നിവർ ഞാറുനടീലിൽ പങ്കെടുത്തു.

Related Posts