സ്മൃതിപഥം; സേവനങ്ങള്‍ക്ക് വിളിക്കാം.
ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നതിനും സമൂഹത്തില്‍ ഈ വിഷയത്തിനുവേണ്ട ബോധവല്‍ക്കരണം നടത്തുന്നതിനും സൗജന്യമായി കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് സ്മൃതിപഥം. ഇത്തരം സേവനങ്ങള്‍ക്ക് തൃശൂര്‍ ജില്ലയില്‍ കുന്നുംകുളത്ത് പ്രവര്‍ത്തിക്കുന്ന സ്മൃതിപഥം പരിശീലന കേന്ദ്രത്തിലെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 8592007762 (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെ) ബന്ധപ്പെടാം.