സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്ത്‌ എസ്‌ എൻ ഡി പി യോഗം നാട്ടിക യൂണിയൻ.

തൃപ്രയാർ:

എസ്‌ എൻ ഡി പി യോഗം നാട്ടിക യൂണിയൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോൺ വിതരണം ചെയ്തു. യുണിയൻ പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് എടത്തിരുത്തി ശാഖയിലെ കഴിമ്പ്രം സ്കൂൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി, യൂണിയൻ യുത്ത് മൂവ്മെന്റ്‌ പ്രസിഡന്റ്‌ പ്രശാന്ത് മേനോത്ത്, ശാഖ സെക്രട്ടറി ഷൈൻ കൊല്ലാറ, ശാഖ പ്രസിഡന്റ്‌ അനിരുദ്ധൻ മാരാത്ത്, ശാഖ യൂണിയൻ കമ്മിറ്റി അംഗം പ്രകാശൻ പള്ളിത്തറ എന്നിവർ പങ്കെടുത്തു.

Related Posts