സമസ്ത പൊതു പരീക്ഷ നാട്ടിക ഡിവിഷൻ ഒരുക്കങ്ങൾ പൂർത്തിയായി.

സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ 3, 4, തിയ്യതികളിലായി നടക്കുന്ന പൊതു പരീക്ഷയുടെ നാട്ടിക ഡിവിഷൻ പരിശീലനം പൂർത്തിയായി.

നാട്ടിക: സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ 3, 4, തിയ്യതികളിലായി നടക്കുന്ന പൊതു പരീക്ഷയുടെ നാട്ടിക ഡിവിഷൻ പരിശീലനം പൂർത്തിയായി. തൃശൂർ, വാടാനപ്പിള്ളി, നാട്ടിക റെയ്ഞ്ചുകളിൽ നിന്ന് അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലായി 1986 കുട്ടികളാണ് 82 സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ ഡിവിഷൻ കേന്ദ്രീകരിച്ച് പരീക്ഷ എഴുതുന്നത്. പ്രത്യേക സാഹചര്യത്തിൽ പൂർണ്ണമായും കോവിഡ് - 19 പ്രോട്ടോകോൾ പാലിച്ചായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. മാസ്ക്ക് ധരിച്ച് എത്തുന്ന വിദ്യാർത്ഥികൾക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനും സാനിറ്റൈസർ ഉപയോഗിക്കുവാനും കുടിവെള്ളത്തിനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ മദ്റസ മാനേജ്മന്റുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 7 ന് പരീക്ഷാ കേന്ദ്രത്തിൽ വെച്ച് മൂല്യനിർണ്ണയം നടക്കും.
വലപ്പാട് ബാബുൽ ഉലൂം ഹെയർ സെക്കണ്ടറി മദ്റസയിൽ വെച്ച് ഡിവിഷനിലെ സൂപ്പർവൈസർമാർക്കായി നടന്ന പരിശീല ക്ലാസ്സിൽ സമസ്ത സൂപ്രണ്ട് ഹംസ ദാരിമി ചുങ്കത്തറ നേതൃത്വം നൽകി. വാടാനപ്പിള്ളി റെയ്ഞ്ച് പ്രസിഡണ്ട് അബ്ദുൽകരീം ദാരിമി അദ്ധ്യക്ഷം വഹിച്ചു. നാട്ടിക റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് തഖിയുദ്ദീൻ യമാനി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. തൃശൂർ റെയ്ഞ്ച് പ്രസിഡണ്ട് ഇസ്മയിൽ ഹസനി, ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ സെക്രട്ടറി അബ്ദുൽ ലത്തീഫ് മുസ്ലിയാർ, വലപ്പാട് പുത്തൻപള്ളി പ്രസിഡണ്ട് സത്താർ ഹാജി ചിറക്കുഴി, ഷബീർ ബാഖവി, അബ്ദുസ്സമദ് ഫൈസി, എൻ.കെ.സുബൈർ മുസ്‌ലിയാർ, കെ.കെ.മുഹമ്മദ് ദാരിമി എന്നിവർ പ്രസംഗിച്ചു.
നാട്ടിക റെയ്ഞ്ച് ജനറൽ സെക്രട്ടറി പി.പി.മുസ്തഫ മൗലവി സ്വാഗതവും തൃശൂർ റെയ്ഞ്ച് സെക്രട്ടറി ഉസ്മാൻ വാഫി നന്ദിയും പറഞ്ഞു.

ജയൻ ബോസ്‌.

Related Posts