സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അപേക്ഷകൾ ക്ഷണിച്ചു.

തൃശ്ശൂർ:

വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (മലയാളം മീഡിയം) ചേലക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എന്നിവടങ്ങളില്‍ 2021-2022 അധ്യയന വര്‍ഷം 5-ാം ക്ലാസ്സിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 4-ാം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്, കോര്‍പ്പറേഷന്‍/നഗരസഭ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. എം ആര്‍ എസ് വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളില്‍ ജൂണ്‍ 10 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 9% സീറ്റുകളില്‍ പ്രവേശനം നല്‍കുന്നതാണ്. പ്രവേശനം ആണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും. അപേക്ഷകരുടെ മേല്‍വിലാസം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, പുസ്തകങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487 -2360381

Related Posts