ഓട്ടോ, ടാക്സി ഉൾപ്പെടെയുള്ള സ്റ്റേജ് കോൺട്രാക്ട് വാഹനങ്ങൾക്ക് നികുതി അടയ്ക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രി.
സ്റ്റേജ് കോൺട്രാക്ട് വാഹനങ്ങൾക്ക് നികുതി അടയ്ക്കാനുള്ള തീയതി നീട്ടി.
തിരുവനന്തപുരം:
ലോക്ഡൗൺ കാരണം വാഹനങ്ങൾ ഓടാത്ത സാഹചര്യം പരിഗണിച്ച് ഓട്ടോ, ടാക്സി ഉൾപ്പെടെയുള്ള സ്റ്റേജ് കോൺട്രാക്ട് വാഹനങ്ങൾക്ക് നികുതി അടയ്ക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇവയുടെ നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് മന്ത്രി പറഞ്ഞു.
നികുതി കുടിശ്ശിക ഇളവുകളോടെ ഒറ്റത്തവണ അടയ്ക്കാനുള്ള ആംനസ്റ്റി പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ൽ നിന്ന് നവംബർ 30-ലേക്ക് നീട്ടി. ടേൺ ഓവർ ടാക്സിലെ കുടിശ്ശിക അടയ്ക്കാനുള്ള ഓപ്ഷൻ നൽകേണ്ട സമയവും ജൂൺ 30 ൽനിന്ന് സെപ്റ്റംബർ 30 ആയി നീട്ടിയിട്ടുണ്ട്.