സ്റ്റുഡന്‍സ് മിത്ര വായ്പ പദ്ധതിയുമായി കല്ലൂർ സഹകരണ ബാങ്ക്.
കല്ലൂർ:
കല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന ഓണ്‍ലൈന്‍ പഠന സഹായ വായ്പയായ സ്റ്റുഡന്‍സ് മിത്രയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ എസ് റോസല്‍രാജ് അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് പി ശരത് ചന്ദ്രന്‍, തൃക്കൂര്‍ പഞ്ചായത്തംഗം കെ കെ സലീഷ്, ബോര്‍ഡംഗങ്ങളായ ജോസ് തെക്കേത്തല, രാഘവന്‍ മുളങ്ങാടന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എ പുഷ്പലത എന്നിവര്‍ സംസാരിച്ചു.