സ്റ്റാറ്റിസ്റ്റിക്സ് ദിനം; ക്വിസ്, ഉപന്യാസം, പോസ്റ്റര്‍, ഹൃസ്വ വീഡിയോ മത്സരങ്ങള്‍.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തൃശൂര്‍ ജില്ലയില്‍ ക്വിസ്, ഉപന്യാസം, പോസ്റ്റര്‍ പ്രസന്‍റേഷന്‍, ഹൃസ്വ വീഡിയോ നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ നടത്തുന്നു. പോസ്റ്റര്‍, ഹൃസ്വ വീഡിയോ മത്സരങ്ങളില്‍ കോളേജ് വിദ്യാത്ഥികള്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ക്വിസ്, ഉപന്യാസ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.
ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 'ആരോഗ്യ ശാസ്ത്രത്തില്‍ സ്റ്റാറ്റിസ്റ്റിക്സിനുള്ള സാധ്യതകള്‍' എന്ന വിഷയത്തില്‍ 4 പേജില്‍ കവിയാതെ ഉപന്യാസം മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കണം. പോസ്റ്റര്‍ പ്രസന്‍റേഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 'കൊവിഡ് 19 മഹാമാരിയും സ്റ്റാറ്റിസ്റ്റിക്സും' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പേജ് ഇ പോസ്റ്റര്‍ ആണ് തയ്യാറാക്കേണ്ടത്.
ഹൃസ്വ വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 'ആധുനിക കാലഘട്ടത്തില്‍ സ്റ്റാറ്റിസ്റ്റിക്സിനുള്ള പ്രായോഗികത' എന്ന ആശയത്തെ അടിസ്ഥാനമാക്കി 3 മിനിറ്റില്‍ കവിയാത്ത വീഡിയോ ആണ് തയ്യാറാക്കേണ്ടത്. മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ ഉപന്യാസം, പോസ്റ്റര്‍, വീഡിയോ എന്നിവ ജൂണ്‍ 26നകം statdaythrissur@gmail.com എന്ന മെയിലില്‍ ലഭ്യമാക്കണം.
ബേസിക് സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം ജൂണ്‍ 26ന് 2 മണിക്ക് ഓണ്‍ലൈനായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446178785, 9072770295 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.