എൻ എ ബി എച്ച് അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിജപ്പെടുത്തിയത്.
സ്വകാര്യ ആശുപത്രി മുറികളുടെ കൊവിഡ് ചികിത്സക്കുള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു.
തിരുവനന്തപുരം:
സ്വകാര്യ ആശുപത്രി മുറികളുടെ കൊവിഡ് ചികിത്സക്കുള്ള നിരക്ക് സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എൻ എ ബി എച്ച് അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിജപ്പെടുത്തിയത്. പുതുക്കിയ നിരക്ക് കോടതി അംഗീകരിച്ചു. നൂറിൽ താഴെ കിടക്ക എ വിഭാഗം, 100 മുതൽ 300 വരെ ബി, 300ൽ കൂടുതൽ സി എന്നിങ്ങനെ. പി പി ഇ കിറ്റ്, റെംഡിസിവിർ, ടോസിൽഹുമാബ് പോലെയുള്ള വില കൂടിയ മരുന്ന്, മറ്റ് പരിശോധന എന്നിവയ്ക്കുള്ള തുക ഈ നിരക്കിൽപ്പെടില്ല. മറ്റു രോഗത്തിന് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചാൽ ഈ നിരക്ക് ബാധകമല്ല. ഐ സി യുവിലേക്കോ വെന്റിലേറ്ററിലേക്കോ മാറ്റിയാലുള്ള നിരക്കും ഉത്തരവിലുണ്ട്.