സ്വീഡൻ 1-0ന് സ്ലൊവാക്യയെ പരാജയപ്പെടുത്തി.
സെയ്ന്റ് പീറ്റേഴ്സ്ബർഗ്:
ആദ്യ യൂറോ ജയവുമായി സ്വീഡൻ യൂറോ 2021 ൽ സ്ലോവാക്യയ്‌ക്കെതിരെ 1-0 ന് ജയം നേടി. അവസാന ഏഴ് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങി രണ്ട് ഗ്രൂപ്പ് ഗെയിമുകളിൽ നിന്ന് നാല് പോയിന്റുകൾ നേടിയ സ്വീഡിഷുകാർ ജൂൺ 23 ന് പോളണ്ടിനെതിരായ അവസാന മത്സരത്തിൽ റൗണ്ട് 16 ലേക്ക് കടക്കുവാനാകുമെന്ന പ്രതീക്ഷയിലാണുള്ളത്.
ഗോൾ രഹിതമായ ആദ്യ പകുതി വിഷമകരമായിരുന്നു. ഒരു സ്പെഷ്യലിസ്റ്റ് സ്‌ട്രൈക്കറെ കളിക്കേണ്ടെന്ന് തീരുമാനിച്ച ടീമിനെതിരെ നല്ല നീക്കങ്ങളൊന്നും സൃഷ്ടിക്കാൻ സ്വീഡനു കഴിഞ്ഞില്ല. തന്മൂലം ആക്രമണത്തിന്റെ കൗണ്ടർ അറ്റാക്ക് പോലുള്ളവയൊന്നും കളത്തിൽ കണ്ടേയില്ല. സ്വീഡിഷ് പ്രതിരോധം പൊളിക്കാൻ എതിരാളികൾക്ക് കഴിയാതിരിക്കുകയും ചെയ്തു.
ആദ്യ മത്സരത്തിൽ സ്പെയിനുമായുള്ള സമനിലയ്ക്ക് ശേഷം സ്വീഡിഷുകാർ ഏറെ ആത്മവിശ്വാസത്തോടെയാണ് സ്ലോവാക്യക്കെതിരെ പോരാടിയത്. എങ്കിലും സ്പെയിനിനെതിരെ കളിച്ച കളിയിലെ ഒഴുക്ക് നിലനിർത്തുന്നതിൽ അവർക്ക് പാളിച്ചകളുണ്ടായിരുന്നു.
രണ്ടാം പകുതിയിൽ അവർ കൂടുതൽ മെച്ചപ്പെട്ടു. മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട സ്ട്രൈക്കർ അലക്സാണ്ടർ ഇസക്ക് ആദ്യ പകുതിയിൽ ആക്രമണത്തിന് കാര്യമായി പിന്തുണ ലഭിക്കാതെ പോയപ്പോൾ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി.
സ്ലോവെക്യയുടെ ജുരാജ് കുക്കയുടെ ഹെഡർ സ്വീഡിഷ് ഗോൾകീപ്പർ റോബിൻ ഓൾസൻ ഉഗ്രൻ സേവിലൂടെ രക്ഷപ്പെടുത്തി, മറുവശത്ത്, മാർട്ടിൻ ഡുബ്രാവ്‌ക സെബാസ്റ്റ്യൻ ലാർസന്റെ മികച്ച ക്രോസിൽ നിന്ന് ലുഡ്വിഗ് അഗസ്റ്റിൻസണിന്റെ ഹെറും പുറത്തു പോയി.
ഇടയിൽ ഗോളിനായി ഇസക്ക് ശ്രമിച്ചു. മാർക്കസ് ഡാനിയൽസൺ ഹെഡ് ചെയ്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. താമസിയാതെ സ്വീഡിഷ് മുൻനിര ആക്രമണത്തിലേക്ക് വരാൻ തുടങ്ങി. ഇസക്കിന്റെ ഒരു ഷോട്ട് പുറത്തേക്കും പായിച്ചു. സ്വീഡനുകാർ തുടർന്നും സമ്മർദ്ദം ചെലുത്തികൊണ്ടിരുന്നു, 76-ാം മിനിറ്റിൽ അനുകൂലമായി കിട്ടിയ പെനാൽറ്റി എമിൽ ഫോർസ്ബർഗ് ലക്ഷ്യത്തിലെത്തിച്ചതോടെ സ്വീഡൻ ജയത്തിനായുള്ള പ്രതിരോധത്തിലേക്ക് നീങ്ങി.
സ്വീഡൻ 4 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതായപ്പോൾ സ്ലോവാക്യ 3 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി.
ഇക്ബാൽ മുറ്റിച്ചൂർ.