സേവാസമിതിയുടെയും സേവാഭാരതിയുടെയും നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകി.

ചാഴൂർ :

2018 ആഗസ്റ്റ് മാസത്തിലെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട ചാഴൂർ ചേറ്റകുളത്ത് വലിയവീട്ടിൽ ഗോപാലകൃഷ്ണനും കുടുംബത്തിനും സേവാസമിതിയുടെയും, സേവാഭാരതിയുടെയും നേതൃത്വത്തിൽ നിർമ്മിച്ചു കൊടുത്ത പുതിയ വീടിന്റെ താക്കോൽ ദാന കർമ്മം ആർ എസ്‌ എസ്‌ നേതാവ് കെ എസ്‌ പദ്മനാഭൻ നിർവ്വഹിച്ചു. ചടങ്ങിൽ ടി കെ ഗിരിജൻ , വിശ്വസേവാഭാരതി ട്രസ്റ്റ് അംഗങ്ങളായ എ ആർ മോഹനൻ, ടി എ രാജൻ എന്നിവരും ദേവദാസ്, കെ വി ലൗലേഷ്, പി ആർ രവി, അംബരീഷ്, ജിത്ത്, ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ ഞായക്കാട്ട് തുടങ്ങിയവരും പങ്കെടുത്തു.

Related Posts