സംസ്‌കൃതി -2 - തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം .

ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു.
പാർവ്വതീസമേതനായ പരമശിവനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്.

സംസ്‌കൃതി -2

തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം .

തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം .
ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു.
പാർവ്വതീസമേതനായ പരമശിവനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്.
ക്ഷേത്രത്തിൽ അടുത്ത കാലത്ത് ചില അറ്റകുറ്റ പണികൾ നടത്തിയെങ്കിലും പൗരാണിക കേരളീയ വാസ്തു വിദ്യയുടെ നേര്കാഴ്ച അതെ പടി നിലനിർത്താൻ സാധിച്ചിട്ടുണ്ട് . സ്വച്ഛമായ അന്തരീക്ഷവും ക്ഷേത്രത്തിന്റെ വളരെ പ്രധാനപ്പെട്ട പ്രത്യേകതയാണ് .
ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്.
ഇവിടെ ശിവരാത്രിക്കുള്ള പ്രാധാന്യം പോലെതന്നെ അഷ്ടമിരോഹിണിക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്.
ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.
അതോടൊപ്പം തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നും വിശ്വസിക്കപ്പെടുന്നു .

കടലാക്രമണം തടയാന്‍ വേണ്ടി സ്വയംഭൂവായ മഹാദേവന്റെ ക്ഷേത്രമാണിത്. ശിവനോടു കൂടി പാര്‍വ്വതീ ദേവിക്കും തുല്യ പ്രാധാന്യമുണ്ട് . സ്വയംഭൂവായ മഹാദേവന്റെ കാഠിന്യമേറിയശക്തി തണുപ്പിക്കുവാന്‍ വേണ്ടി ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ വടക്കേ ശ്രീകോവിലില്‍ തുല്യ പ്രാധാന്യത്തോടു കൂടി പ്രതിഷ്ഠിച്ചിരിക്കുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവാലയങ്ങളില്‍ ഒന്നാണിത്. വര്‍ഷകാലത്ത് മഹാദേവന്‍ ശ്രീകോവിലില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു.

ഉപദേവതകൾ ആയി ശാസ്താവ്, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി പ്രതിഷ്ഠകൾ ആണുള്ളത് . ഇതിൽ ശാസ്താവ് പത്നീസമേതനായി ശോഭിക്കുന്നു. പദ്മാസനത്തിലിരിക്കുന്ന ദേവൻ പൂർണ്ണ – പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.

എല്ലാത്തരത്തിലുളളവ്യാധികളും, ബാധകളും മാറുന്നതിനു ഭഗവാനെ സ്മരിച്ചാല്‍ മാത്രം മതിയെന്നാണ് വിശ്വാസം.
സാധാരണ ശിവക്ഷേത്രങ്ങളിലെ പ്രദക്ഷിണം പോലെ അല്ലാതെ രണ്ടു ശ്രീകോവിലിനും കൂടി മഹാവിഷ്ണുവിന്റെയും, മഹാദേവന്റെയും പൂര്‍ണപ്രദക്ഷിണമാണ് വയ്ക്കേണ്ടത്.

കാശിക്ക് സമാനമായ ശിവസങ്കല്പമാണ് ഇവിടുത്തേത് .5000 ത്തോളം വർഷം പഴക്കമാണ് ഈ ക്ഷേത്രത്തിനുള്ളത് .

തിരുമംഗല മഹാശിവക്ഷേത്ര ട്രസ്റ്റിയും മേൽശാന്തിയുമായ സജീവ് എമ്പ്രാന്തിരി ക്ഷേത്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
കൂടാതെ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും ക്ഷേത്ര ഭാരവാഹികൾ സജീവ പങ്കാളിത്തം വഹിക്കാറുണ്ട് .

അവതരണം - ടീം തൃശൂർ ടൈംസ്

Related Posts