സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി.

കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

തിരുവനന്തപുരം:

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മുനമ്പം ഹാർബർ പൂർണമായി അടച്ചിടും. അത്യാവശ്യഘട്ടങ്ങളിൽ പോലീസ് വീട്ടിൽ മരുന്ന് എത്തിക്കും. നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കും. അത്യാവശ്യഘട്ടങ്ങളിൽ മരുന്ന് എത്തിക്കാൻ 112 എന്ന നമ്പറിൽ വിളിക്കാം. പോലീസിന്റെ ടെലിമെഡിസിൻ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

എറണാകുളം ജില്ലയിലെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ അടച്ചിടും. കൊവിഡ് ഉണ്ടെന്ന പേരിൽ മാത്രം ആശുപത്രികളിൽ എത്തരുത്. കിടത്തി ചികിത്സ ആവശ്യമുള്ളവരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ. പെരുന്നാൾ ദിനത്തിൽ കഴിഞ്ഞ തവണത്തെപോലെ ഇക്കുറിയും ജനം സഹകരിക്കണം. കെ എസ് ഇ ബിയും ജല അതോറിറ്റിയും കുടിശ്ശിക പിരിവ് നിർത്തിവെക്കും. റിക്കവറി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

Related Posts