സംസ്ഥാനത്തെ ആദ്യ എല്‍.എന്‍.ജി ബസി​ന്റെ ഫ്ലാഗ്​ ഓഫ്​ തമ്പാനൂർ സെന്‍ട്രല്‍ ഡിപ്പോയില്‍ മന്ത്രി ആന്‍റണി രാജു നിർവ്വഹിച്ചു.

തിരുവനന്തപുരം:

കെ എസ്​ ആര്‍ ടി സിക്ക്​ കീഴിലെ ആദ്യ എല്‍.എന്‍.ജി ബസി​ന്റെ ഫ്ലാഗ്​ ഓഫ്​ തമ്പാനൂർ സെന്‍ട്രല്‍ ഡിപ്പോയില്‍ മന്ത്രി ആന്‍റണി രാജു നിർവ്വഹിച്ചു. ഹരിത ഇന്ധനം ഉപയോഗിച്ച്‌​ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വിസുകള്‍ വിജയകരമായാല്‍ ഘട്ടംഘട്ടമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ എല്‍.എന്‍.ജിയിലേക്കും സി.എന്‍.ജിയിലേക്കും മാറ്റുമെന്ന്​ മന്ത്രി ആന്‍റണി രാജു കൂട്ടിച്ചേർത്തു. 400 ബസുകള്‍ എല്‍.എന്‍.ജിയിലേക്കും 1000 ബസുകള്‍ സി.എന്‍.ജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നത്​. ഇന്ധനവില കുതിച്ചുയരുമ്പോൾ ​ചെലവ് കുറക്കാനാണ് ഇത്തരമൊരു ചുവടുമാറ്റമെന്നും മന്ത്രി വ്യക്തമാക്കി. ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സര്‍വിസുകളുടെ നിലവാരം പരിശോധിച്ചുവരികയാ​ണെന്ന്​ ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി.എം.ഡി ബിജുപ്രഭാകര്‍ പറഞ്ഞു. മൂന്ന്​ മാസത്തെ താല്‍ക്കാലിക പെര്‍മിറ്റ് എടുത്താണ്​ പെട്രോമെറ്റി​ന്റെ രണ്ട് എല്‍.എന്‍.ജി ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ്​ നടത്തുന്നത്​. ഒരുമാസത്തിന് ശേഷം മൂന്നാര്‍ പോലെയുള്ള മലയോര റൂട്ടുകളില്‍ ആറ് ടണ്‍ വഹിച്ചുള്ള സര്‍വിസും പരിശോധിക്കും. ഇതിന് ശേഷം പെട്രോനെറ്റിലെയും കെ എസ് ആര്‍ ടി സിയിലെയും എന്‍ജിനീയര്‍മാരുടെ പരിശോധനക്കുശേഷം തീരുമാനം കൈക്കൊള്ളും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭമെന്നും സി.എം.ഡി കൂട്ടിച്ചേര്‍ത്തു.

Related Posts