സംസ്ഥാനത്ത്‌ ഇന്നും, നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ.

തിരുവനന്തപുരം:

സംസ്ഥാനത്ത്‌ ശനിയും ഞായറും സമ്പൂർണ അടച്ചുപൂട്ടൽ. പരീക്ഷകൾ നടക്കും. ആരാധനാലയങ്ങളിൽ ഒരു സമയം 15 പേർ മാത്രം. വാഹനം അനുവദിക്കില്ല. പൊതു ഗതാഗതം ഉണ്ടാകില്ല. ടി പി ആർ 18നു മുകളിലുള്ള (ഡി വിഭാഗം) 80 തദ്ദേശസ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കും. അവശ്യസേവന മേഖലയിലുള്ളവർക്കായി കെ എസ്‌ ആർ ടി സി സർവീസ്‌ നടത്തും. തിങ്കളാഴ്‌ച മുതൽ ഇളവുകൾ തുടരും.

ശനി, ഞായർ ഇളവുകൾ

● ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം.

● ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ.

● കള്ളുഷാപ്പുകളിൽ പാഴ്‌സൽ മാത്രം.

● പൊലീസ്‌ സ്‌റ്റേഷനിൽ അറിയിച്ച്‌ നിർമാണ പ്രവർത്തനമാകാം.

Related Posts