സംസ്ഥാനത്ത് കാലവർഷം നാളെ മുതൽ.

കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം.

തിരുവനന്തപുരം:

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം തുടങ്ങുന്നു. വ്യാഴാഴ്ച മുതൽ തെക്കു പടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇക്കുറി ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടിയതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴ പെയ്യുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എന്നാൽ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ കാലവർഷം വൈകുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത നിർദ്ദേശം.

Related Posts