സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഇന്ന് മുതൽ.

കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ.

തിരുവനന്തപുരം:

കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കേരളത്തിൽ ജനിതക വകഭേദങ്ങൾ പിടിമുറുക്കുന്നു എന്നാണ് കണ്ടെത്തൽ. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി തിയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ, ക്ലബ്ബുകൾ, വിനോദപാർക്കുകൾ, ബാറുകൾ, ബെവ്കോ വില്പനശാലകൾ എന്നിവ അടച്ചിടും.

ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും 50 പേർക്ക് മാത്രമാകും പ്രവേശന അനുമതി. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്കാണ് പ്രവേശനം. വാരാന്ത്യ നിയന്ത്രണം തുടരും. കടകൾ രാത്രി ഏഴരവരെ മാത്രം. ഹോട്ടലുകളിൽ രാത്രി 9 വരെ പാഴ്സലുകൾ അനുവദിക്കും. കടകളിൽ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.

ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി കൺട്രോൾ റൂം തുറന്നു. അതിഥി തൊഴിലാളികൾ അവരുടെ നിലവിലുള്ള ഇടങ്ങളിൽ തുടരണമെന്നു൦ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

Related Posts