സംസ്ഥാനത്ത് ട്രെയിൻ സർവീസ് 16-ന് പുനരാരംഭിക്കുന്നു.
തൃശ്ശൂർ:
സംസ്ഥാനത്ത് ട്രെയിൻ സർവീസ് 16-ന് പുനരാരംഭിക്കുന്നു.
ചെന്നൈ സൂപ്പർഫാസ്റ്റ് അടക്കം ഒമ്പതു ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്, ബെംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ്, എറണാകുളം-കാരൈക്കൽ എക്സ്പ്രസ്, മംഗളൂരു-കോയമ്പത്തൂർ എക്സ്‌പ്രസ്, മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം പ്രതിവാര സൂപ്പർ ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എന്നീ വണ്ടികളാണ് പുനരാരംഭിക്കുന്നത്.