ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ സമയ ക്രമീകരണം.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബിയർ വൈൻ പാർലറുകൾ രാവിലെ ഒമ്പത് മണിക്ക് തുറക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭഗമായി പ്രവർത്തി സമയം കുറച്ച ബാറുകളുടെ പ്രവർത്തന സമയം തിങ്കളാഴ്ച മാറ്റം വരുത്തുന്നു. ബാറുകളും ബിയർ വൈൻ പാർലറുകളും രാവിലെ ഒമ്പത് മണിക്ക് തുറക്കും. നിലവിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവർത്തനസമയം കൂട്ടുന്ന നടപടിയെന്നാണ് വിശദീകരണം.