സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു.

തിരുവനന്തപുരം:

ഇന്ധന വില വീണ്ടും വർധിച്ചു. 22 ദിവസത്തിനിടയിൽ 12 തവണയാണ് ഇന്ധന വില കൂടിയത്. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. പാറശാലയിൽ പെട്രോൾ ലിറ്ററിന് 100.04 പൈസയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയിൽ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിൽ 94.79 രൂപയുമാണ്.

Related Posts