സംസ്ഥാനത്ത് ഒമ്പത് ദിവസത്തെ അടച്ചിടൽ നിലവിൽവന്നു.
സംസ്ഥാനത്ത് ലോക്ഡൗൺ തുടങ്ങി.
തിരുവനന്തപുരം :
ഈ മാസം 16 വരെയാണ് സമ്പൂർണ്ണ അടച്ചിടൽ. സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം പൊതുഗതാഗതമില്ല. അനാവശ്യമായി പുറത്തിറങ്ങിയാൽ പോലീസ് കേസെടുക്കും. പുറത്തുപോകാൻ പോലീസിന്റെ പാസ് വേണം. പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ. അടിയന്തര യാത്രകൾക്ക് ഇന്ന് സാക്ഷ്യപത്രം വേണം. രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി രേഖകൾ കയ്യിൽ കരുതണം. ജില്ല വിട്ടുപോകാൻ സത്യപ്രസ്താവന നൽകണം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. രാവിലെ 6 മുതൽ വൈകീട്ട് 7.30വരെയാണ് അനുമതി. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ. ഹോട്ടലുകളിൽ പാഴ്സൽ മാത്രം. അവശ്യമരുന്നുകൾക്ക് 112ൽ വിളിക്കാം. ഹൈവേ പോലീസ് വീടുകളിൽ മരുന്ന് എത്തിക്കും.