സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപന തോത് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ.
തിരുവനന്തപുരം: കൊവിഡ് വ്യാപന തോത് വർധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ നടപടി. വിവിധ കാറ്റഗറിയായി തിരിച്ചിരിക്കുന്ന പ്രവർത്തങ്ങളാണ് ശക്തമാകാൻ സർക്കാർ നടപടിയെടുക്കുന്നത്.
എ, ബി, പ്രദേശങ്ങളിൽ സർക്കാർ ഓഫീസുളിൽ അൻപത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതി. സി മേഖലയിൽ 25 ശതമാനം ജീവനക്കാർക്ക് ഓഫീസിലെത്താം. ഡി മേഖലയിൽ അവശ്യസർവീസ് മാത്രമേ പ്രവർത്തിക്കൂ . ഓഫീസിൽ വരാത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നിയോഗിക്കും. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ഡൗണും കർശനമായി നടപ്പിലാക്കും.