സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ട; വാരാന്ത്യ ലോക്ക്ഡൗൺ തുടരും.

മുഖ്യമന്ത്രിയുടെ സർവ്വകക്ഷി യോഗം; സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടെന്ന് പൊതു അഭിപ്രായം.

തിരുവനന്തപുരം:

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ വേണ്ടെന്ന് സർവ്വകക്ഷിയോഗത്തിൽ പൊതു അഭിപ്രായം. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ല. രാഷ്ട്രീയപാർട്ടികൾ അണികളെ നിയന്ത്രിക്കണമെന്നും വാരാന്ത്യ നിയന്ത്രണം തുടരാമെന്ന് സർവ്വകക്ഷിയോഗത്തിൽ തീരുമാനം. കടകൾ രാത്രി ഏഴരവരെ മാത്രം തുറന്നാൽ മതിയെന്നുമാണ് പൊതു അഭിപ്രായം.

ഇന്നലെ രാത്രി ചേർന്ന കൊവിഡ് വിദഗ്ദ്ധ സമിതിയുടെ യോഗത്തിൽ രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ വേണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ സർക്കാർ മാത്രമായി തീരുമാനം എടുക്കാതെ സർവ്വകക്ഷി യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു.

സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ഔദ്യോഗികമായി മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വിശദീകരിക്കും.

Related Posts