സംസ്ഥാനം അൺലോക്കിലേക്ക്.
തിരുവനന്തപുരം :
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്‌ഡൗൺ ഇളവുകൾക്ക് ഇന്നു മുതൽ തുടക്കമായി. ഇളവുകൾ തുടങ്ങിയ ആദ്യ ദിനത്തിൽ നിരത്തുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കെ സ് ആർ ടി സി, പ്രൈവറ്റ് ബസ്സുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ബിവറേജ് ഔട്ലെറ്റുകളിൽ മദ്യവില്പന തുടങ്ങിയതിനാൽ പതിവിലും കവിഞ്ഞ തിരക്കാണ് അവിടെയും കാണപ്പെടുന്നത്. ബെവ്‌കോ ആപ്പ് വേണ്ടെന്ന് വെച്ച് ബാറുകളിലും ബിവറേജുകളും നേരിട്ടുള്ള മദ്യ വില്പനയാണ് നടത്തുന്നത്. എല്ലാ സ്ഥലങ്ങളിലും ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പുറത്തിറങ്ങുന്നത്.