സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു പി എസ് സി യോഗം ഇന്ന്.

സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ സർക്കാരിന്റെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുക്കും.

തിരുവനന്തപുരം :

പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു പി എസ് സി യോഗം ദില്ലയിൽ ഇന്നു ചേരും. സംസ്ഥാനം സമർപ്പിച്ച 12 പേരുടെ പട്ടികയിൽ നിന്നും മൂന്നു പേരെയാണ് യു പി എസ് സി യോഗം തെരഞ്ഞെടുക്കുന്നത്. ഇതിൽ നിന്നും ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ സർക്കാരിന്റെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുക്കും.

അരുണ്‍ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ, ബി സന്ധ്യ എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുളളത്. കേന്ദ്ര സർവ്വീസിലുള്ള അരുണ്‍ കുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തിൽ ഇതു വരെ തീരുമാനം അറിയിച്ചട്ടില്ല. പരിഗണനയിലുള്ള ഓരോ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും യു പി എസ് സി യോഗം അന്തിമ തീരുമാനം എടുക്കുക.

Related Posts