കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി.
സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്തു.
തിരുവനന്തപുരം:
പുതിയ അധ്യയന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കൊവിഡ് കാലത്ത് വിദ്യാർഥികൾക്ക് വീട്ടിൽ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹചര്യത്തിലും ഒരു പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച് മുന്നേറാമെന്ന് സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനം ഇപ്പോൾ തന്നെ തുടങ്ങണം. ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികൾ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. തിരുവനന്തപുരം കോട്ടൺഹിൽസ് സ്കൂളിൽ സജ്ജീകരിച്ച വേദിയിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അക്ഷരദീപം തെളിയിച്ചു. കൊവിഡ് വ്യാപനം കുറയുമ്പോൾ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.