ഐക്യരാഷ്‌ട്ര സംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായുള്ള പരിശ്രമം വിലയിരുത്തുന്ന പട്ടികയിൽ ഇന്ത്യ രണ്ട് റാങ്ക് കുറഞ്ഞ് 117ൽ എത്തി.
സുസ്ഥിരവികസന ലക്ഷ്യങ്ങൾ നേടുന്നതിൽ ഇന്ത്യക്ക് തിരിച്ചടി.
ന്യൂഡൽഹി:
ഐക്യരാഷ്‌ട്ര സംഘടനയിലെ 193 അംഗരാജ്യം 2030 അജൻഡയുടെ ഭാഗമായി 2015ൽ അംഗീകരിച്ച 17 സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായുള്ള പരിശ്രമം വിലയിരുത്തുന്ന പട്ടികയിൽ ഇന്ത്യ രണ്ട് റാങ്ക് കുറഞ്ഞ് 117ൽ എത്തി. 100 ൽ 61.9 ആണ് ഇന്ത്യയുടെ സ്‌കോർ. ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി നാല് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കു പിന്നിലാണ് ഇന്ത്യ.
പട്ടിണി അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷ കൈവരിക്കുക , ലിംഗസമത്വം കൈവരിക്കുക , അടിസ്ഥാന സൗകര്യവികസനം സമഗ്രവും സുസ്ഥിരവുമായ വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നീ വെല്ലുവിളികളാണ് രാജ്യത്തെ പിന്നോട്ടടിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി പ്രകടന സൂചികയിൽ 180 രാജ്യങ്ങളിൽ 168 സ്ഥാനമാണ് ഇന്ത്യക്ക്.