സഹായഹസ്തവുമായി ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ യുഎഇ കൂട്ടായ്മ.

ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ യുഎഇയിലുള്ള സുഹൃദ്സംഘം അയച്ച ഓക്‌സിജന്‍ സിലിണ്ടറുകളും വെന്റിലേറ്ററുകളും തൃശ്ശൂർ എത്തി.

മതിലകം :

ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ യുഎഇയിലുള്ള സുഹൃദ്സംഘം അയച്ച 180 ഓക്‌സിജന്‍ സിലിണ്ടറുകളും മൂന്ന് വെന്റിലേറ്ററുകളും മതിലകത്തെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റലില്‍ (എന്‍എസിഎച്ച്) എത്തി. 180 ഓക്സിജിന്‍ സിലിണ്ടറുകളില്‍ നൂറെണ്ണം 9.1 ലിറ്റര്‍ ശേഷി വീതമുള്ളവയാണ്. ബാക്കിയുള്ള 80 എണ്ണം 40-50 ലിറ്റര്‍ വീതം സംഭരണശേഷിയുള്ള ജംബോ സിലിണ്ടറുകളാണ്. ഇതോടെ ആശുപത്രിയുടെ ഓക്‌സിജന്‍ സംഭരണശേഷി 4000 ലിറ്ററായി. ആവശ്യമനുസരിച്ച് ഇവയുടെ സേവനം ആല്‍ഫയുടെ പാലിയേറ്റീവ് കെയറിലുള്ള രോഗികള്‍ക്ക് സൗജന്യമായി നല്‍കും. നിലവില്‍ 8445 രോഗികള്‍ക്കാണ് ആല്‍ഫാ പാലിയേറ്റീവ് സൗജന്യമായി പാലിയേറ്റീവ് സേവനം നല്‍കിവരുന്നത്. പൊതുജനങ്ങള്‍ക്ക് ആശുപത്രി ഈടാക്കുന്ന സര്‍ക്കാര്‍ അംഗീകൃത നിരക്കിലും ഇവയുടെ സേവനം ലഭ്യമാക്കും. ആല്‍ഫാ രോഗികള്‍ക്കുള്ള സേവനം സൗജന്യമായിരിക്കും.

Related Posts