സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെയും എ ഐ വൈ എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി.

നാട്ടിക:

ഓൺലൈൻ പഠനത്തിനായി സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെയും എ ഐ വൈ എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി. നാട്ടിക ചക്കാണ്ടൻ ശശികുമാർ സൗമ്യ ദമ്പതികളുടെ മകനായ പ്ലസ് വൺ വിദ്യാർത്ഥി നിതീഷിനാണ് ഫോൺ നൽകിയത്. സി പി ഐ നാട്ടിക എൽ സി സെക്രട്ടറി വി വി പ്രദീപ് അധ്യക്ഷനായ ചടങ്ങ് നാട്ടിക എം എൽ എ, സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം ജില്ല സെക്രട്ടറി എം സ്വർണ്ണലതടിച്ചർ, മൂത്തുകുന്നം ബ്ലോക്ക് ഡിവിഷൻ മെമ്പർ ബിജോഷ് ആനന്ദൻ,

എ ഐ വൈ എഫ് നാട്ടിക പഞ്ചായത്ത് സെക്രട്ടറി ബിജു കുയിലംപറമ്പിൽ എ ഐ വൈ എഫ് നാട്ടിക പ്രസിഡണ്ട് ജിനീഷ് ഐരാട്ട്, സി എസ് മണി, സിന്ധു പ്രസാദ്, വി ആർ പ്രഭ, സീമ രാജൻ, അനിൽ നെമ്പട്ടി, സലാം പുളിയക്കലകത്ത്‌ എന്നിവർ സംസാരിച്ചു.

Related Posts