സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31ന് അകം പ്രഖ്യാപിക്കും.

തർക്കപരിഹാര സമിതി വേണമെന്ന കോടതി നിർദ്ദേശം സി ബി എസ് ഇ അംഗീകരിച്ചു. മാനദണ്ഡം സ്വാഗതം ചെയ്ത് കേരള സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷൻ.

ന്യൂഡൽഹി:

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡം സുപ്രീംകോടതി അംഗീകരിച്ചു. വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയില്‍ ആയിരിക്കും കണക്കാക്കുക. 10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയ്‌റ്റേജും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% വെയ്‌റ്റേജും നല്‍കുമെന്നുമാണ് കോടതിയെ അറിയിച്ചത്. അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയായിരിക്കും എടുക്കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇത്തരത്തില്‍ നിര്‍ണയിക്കുക.

ഈ ഫലനിര്‍ണയം നിരീക്ഷിക്കാന്‍ 1000 സ്‌കൂളുകള്‍ക്ക് ഒരു സമിതി എന്ന നിലയില്‍ രൂപീകരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അതേസമയം പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്കുകള്‍ സ്‌കൂളുകള്‍ സമര്‍പ്പിക്കണം. നിര്‍ദ്ദേശം കേന്ദ്രം അംഗീകരിച്ചതോടെ ജൂലായ് 31നകം ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.

Related Posts