ഹമ്മൽസിന്റെ സെൽഫ് ഗോളിൽ ഫ്രാൻസ് ജർമ്മനിയെ പരാജയപ്പെടുത്തി.

മരണ ഗ്രൂപ്പിൽ പരാജയത്തോടെ ജർമനി.

മ്യൂണിച്ച്:

ചൊവ്വാഴ്ച നടന്ന യൂറോ 2021 മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ്‌ എഫിലെ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ജർമ്മനിക്കെതിരെ 1-0 ജയം. ജർമനിയുടെ മാറ്റ്സ് ഹമ്മൽസിന്റെ സെൽഫ് ഗോളിലാണ് വിജയിച്ചത്. മന്ദഗതിയിൽ തുടങ്ങിയ ആതിഥേയർക്ക് ഇതോടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരം നഷ്ടമായി. 20-ാം മിനിറ്റിൽ മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ മികച്ച റാക്കിംഗ് പാസ് ലൂക്കാസ് ഹെർണാണ്ടസ് ബോക്സിലേക്ക് വെടിയുണ്ട കണക്കെ പായിച്ചപ്പോൾ ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡിഫെൻഡർ ഹമ്മൽസ് പന്ത് സ്വന്തം വലയിലേക്ക് കയറ്റുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫ്രാൻസിന്റെ അഡ്രിയൻ റാബിയോട്ട് നടത്തിയ ഗോൾ ശ്രമം പോസ്റ്റിന് തട്ടി പുറത്ത് പോയി. അടുത്ത മിനിറ്റുകൾക്കകം തന്നെ ഫ്രഞ്ച് പടയുടെ സ്റ്റാർ സ്ട്രൈക്കർ കൈലിയൻ എംബപ്പെ ഒരു മികച്ച ഫിനിഷിങ്ങിലൂടെ ഗോൾ നേടിയെങ്കിലും അത് ഓഫ്‌സൈഡിൽ ഒതുങ്ങി.

അതേസമയം ജർമ്മനിയുടെ നീക്കങ്ങൾ പലപ്പോഴും ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടി അകന്നു. രണ്ടാം പകുതിയിൽ 65 മിനിറ്റിനുശേഷം ജർമനിയുടെ മുൻനിരയിൽ വേർനർ, സാനെ തുടങ്ങിയവരെ ആക്രമണത്തിനായി ജർമൻ കോച്ച് കളത്തിലിറക്കിയെങ്കിലും പ്രതീക്ഷിച്ച അത്ര ഫലം കണ്ടില്ല. കിമ്മിച്ച്, ടോണി ക്രൂസ്, മുള്ളർ ത്രയം നിരന്തരം ഫ്രഞ്ച് കേറ്റി പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുവെങ്കിലും അതൊന്നും തന്നെ ഗോൾ ആക്കാൻ കഴിഞ്ഞില്ല.

78 ആം മിനുട്ടിൽ ഒരു മുഴു നീള പന്ത് ഓടി എടുക്കാൻ വേണ്ടി എംബപ്പെ ശ്രമിച്ചു, തക്കസമയത്ത് ഹമ്മൽസ് സ്പ്രിന്റുചെയ്തതോടെ പിന്നെ പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും റഫറി നിഷേധിച്ചു, അവസാന മിനിറ്റുകളിൽ എംബപ്പെയുടെ മനോഹര പാസിൽ കരീം ബെൻസെമ ഗോൾ നേടിയെങ്കിലും അതും ഓഫ്‌സൈഡായി വിധി വന്നു. ഫലത്തിൽ ഇരുപതാം മിനുറ്റിലെ സെൽഫ് ഗോളോടെ ഫ്രാൻസ് വിജയം ഉറപ്പാക്കി.ചൊവ്വാഴ്ച ഹംഗറിയെ 3-0ന് തോൽപ്പിച്ച പോർച്ചുഗലിന്റെ പിന്നിൽ ഗ്രൂപ്പ് എഫിൽ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്.

ഇക്ബാൽ മുറ്റിച്ചൂർ.

Related Posts