ഹോമിയോപ്പതി ഡിസ്‌പെന്‍സറികൾ കൊവിഡാനന്തര ഒ പി സംവിധാനമായും ജില്ലാ ഹോമിയോ ആശുപത്രി റഫറല്‍ കേന്ദ്രമായും പ്രവര്‍ത്തിക്കും.

കൊവിഡാനന്തര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചികിത്സയ്ക്ക് ഹോമിയോപ്പതി വകുപ്പ് പൂര്‍ണ്ണസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുലേഖ ഡി.

തൃശൂർ:

ജില്ലയിലെ എല്ലാ ഗവ. ഹോമിയോപ്പതി ഡിസ്‌പെന്‍സറികളും കൊവിഡാനന്തര ഒ പി സംവിധാനമായും ജില്ലാ ഹോമിയോ ആശുപത്രി റഫറല്‍ കേന്ദ്രമായും പ്രവര്‍ത്തിക്കും. കൊവിഡാനന്തര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ചികിത്സയ്ക്ക് ഹോമിയോപ്പതി വകുപ്പ് പൂര്‍ണ്ണസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുലേഖ ഡി അറിയിച്ചു. കൊവിഡാനന്തര ചികിത്സാ കേന്ദ്രങ്ങളുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് നിര്‍വ്വഹിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഗവ. ഹോമിയോ ഡിസ്‌പെന്‍സറികളില്‍ നിന്ന് സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടന്നു വരുന്നു. ജില്ലയിലെ ഹോമിയോപ്പതി വകുപ്പിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയോളം ജില്ലാ പഞ്ചായത്ത് ഇതിനോടകം അനുവദിച്ചിട്ടുണ്ട്.

ചടങ്ങില്‍ തശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സാറാമ്മ റോബ്‌സണ്‍, ജില്ലാ പഞ്ചായത്തംഗം സുര്‍ജിത്ത്, ഡി പി എം (എൻ എച്ച് എം) ഡോ. സതീശന്‍, ഡിപിഎം (എൻ എ എം) ഡോ. നൗഷാദ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ജയലത, ആശുപതി വികസന സമിതി അംഗം ജോസഫ് മാളിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts