ഹോമിയോപ്പതി ഡിസ്പെന്‍സറിയില്‍ പോസ്റ്റ് കൊവിഡ് പ്രവര്‍ത്തങ്ങളുമായി നടത്തറ ഗ്രാമപഞ്ചായത്ത്.

തൃശ്ശൂർ :
ഹോമിയോപ്പതി ഡിസ്പെന്‍സറിയില്‍ പോസ്റ്റ് കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തറ ഗ്രാമപഞ്ചായത്ത്. കൊവിഡ് വന്നുപോയവര്‍ക്കും മാസസികമായും ശരീരികമായും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട് എന്ന തിരിച്ചറിവിലാണ് ഹോമിയോ മരുന്നുകള്‍ നല്‍കാന്‍ തീരുമാനമായത്. ഇതിനായി പ്രത്യേക ഹോമിയോ ഡിസ്പെന്‍സറികള്‍ തുടങ്ങുകയും ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്.
കൊവിഡ് 19 അസുഖത്തെ അതിജീവിച്ചവര്‍ക്കും കൊവിഡിനെ തുടര്‍ന്നുള്ള അസുഖങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനുള്ള മാര്‍ഗമായാണ് വിവിധ സ്ഥലങ്ങളില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചിരിക്കുന്നത്. കൊവിഡിനെ അതിജീവിച്ചവരില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം രോഗികള്‍ക്ക് വിവിധ രോഗലക്ഷണങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടു നില്‍ക്കുന്നുണ്ട്.
ചുമ, ശ്വാസംമുട്ട്, മറ്റ് ശ്വാസകോശ രോഗങ്ങള്‍, രക്താതിസമ്മര്‍ദം, പ്രമേഹം, മറ്റ് ഹൃദയ സംബന്ധമായ രോഗങ്ങള്‍, ഉറക്കക്കുറവ്, മാനസിക അസ്വസ്ഥതകള്‍, തലവേദന, ശരീരവേദന, സന്ധിരോഗങ്ങള്‍,
വിശപ്പില്ലായ്മ, രുചി മണം എന്നിവ നഷ്ടപ്പെടല്‍, ദഹന സംബന്ധിയായ രോഗങ്ങള്‍
ക്ഷീണം, ജോലിയിലുള്ള താല്‍പര്യക്കുറവ് എന്നിവയാണ് രോഗികളില്‍ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.
പ്രാരംഭഘട്ടത്തില്‍ തന്നെ ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുന്നതിലൂടെ രോഗകാഠിന്യം കുറയ്ക്കുന്നതിനും ചുരുങ്ങിയ സമയം കൊണ്ട് രോഗമുക്തി നേടുന്നതിനും സാധിക്കുന്നുണ്ട് എന്നാണ്
ഇവര്‍ പറയുന്നത്. വലക്കാവ് ഡിസ്പെന്‍സറിയിലാണ് ഇപ്പോള്‍ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഒ പി സമയം.
ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും നല്‍കി വരുന്നു.