ഹരിതം സഹകരണം 2021 തൃശൂർ താലൂക്കിൽ ആരംഭിച്ചു.
തൃശൂർ:
കേരള സർക്കാരിന്റെ ഹരിത കേരളം മിഷന് പിന്തുണ നൽകിക്കൊണ്ട് സഹകരണ മേഖല നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹരിതം സഹകരണം. സംസ്ഥാനത്ത് ഒരു ലക്ഷം പുളി മരങ്ങൾ നട്ടു പരിപാലിക്കുന്ന പദ്ധതിക്ക് പുളി തൈകൾ വിതരണം ചെയ്തുകൊണ്ട് നാട്ടിക എം എൽ എ. സി സി മുകുന്ദൻ താലൂക്ക്തല ഉദ്ഘാടനം നിർവഹിച്ചു.
ആലപ്പാട് പുള്ള് സഹകരണ ബാങ്ക് അങ്കണത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ മെമ്പർ സുനിൽ അന്തിക്കാട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി തിലകൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത ബെന്നി തുടങ്ങിയവർ പങ്കെടുത്തു.