എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിൽ വിശുദ്ധ സെബാസത്യനോസിന്റെയും പരിശുദ്ധ കന്യക മറി യത്തിന്റെയും തിരുനാൾ ആഘോഷം നടന്നു

തൃശൂർ: എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിൽ വിശുദ്ധ സെബാസത്യനോസിന്റെയും പരിശുദ്ധ കന്യക മറിയത്തിന്റെയും തിരുനാൾ ആഘോഷിച്ചു. രാവിലെ 10ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.ടോണി പറക്കേടൻ മുഖ്യകാർമികനും, ഫാ. ജോമിൻ ചെരടായി, ഫാ. ജോർജ് നേരിയപറമ്പിൽ എന്നിവർ സഹ കർമികരുമായി. ഫാ ഫ്രാങ്കോ പറപ്പുള്ളി തിരുനാൾ സന്ദേശം നൽകി. വൈകുന്നേരം 3.30ന് നടന്ന കുർബാനക്ക് ശേഷം തിരുനാൾ പ്രദിക്ഷണം നടന്നു. തുടർന്ന് ന്യൂ സംഗീത് തിരൂർ അവതരിപ്പിച്ച ബാൻഡ് മേളം അരങ്ങേറി, തുടർന്ന് വർണ്ണമഴയും ഉണ്ടായിരുന്നു. തിരുനാൾ കൺവീനർ റോഡെക്സ് കുരുതുകുളങ്ങര മീൻപറമ്പിൽ കൈകാരന്മാരായ റോയ് പുലികൊട്ടിൽ,ക്ലമെന്റ് കുരുതുകുളങ്ങര മീൻപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Related Posts