അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെൻ്റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐ ടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ, മൾട്ടി പർപ്പസ് ഹെൽപ്പർ തുടങ്ങിയ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

വൺ സ്റ്റോപ്പ് സെൻ്ററിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് നവംബർ 30 ന് വൈകീട്ട് 5 മണിക്കുള്ളിൽ വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. വനിതകൾക്ക് മാത്രം അപേക്ഷിക്കാം. ഫോൺ: 0487-2367100

Related Posts