ഭാവന മലയാളത്തിൽ തിരിച്ചെത്തുന്നു; ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! എന്ന ചിത്രത്തിലൂടെ
അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രശസ്ത നടി ഭാവന മലയാളത്തിൽ തിരിച്ചെത്തുന്നു. ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി സ്വന്തം തട്ടകത്തിൽ തിരിച്ചെത്തുന്നത്.
ഷറഫുദീൻ ആണ് ചിത്രത്തിലെ നായകൻ. ബോൺഹോമി എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ റെനിഷ് അബ്ദുൾ ഖാദർ ആണ് ചിത്രം നിർമിക്കുന്നത്. അരുൺ റുഷ്ദിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. തിരക്കഥയും എഡിറ്റിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബർക്കാ ദത്തുമായുള്ള അഭിമുഖത്തിനിടെ അഞ്ചു വർഷക്കാലം താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി ഭാവന തുറന്നു പറഞ്ഞിരുന്നു. സിനിമയിൽനിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിച്ചവർ തനിക്കൊപ്പം നിന്നവരേയും ദ്രോഹിച്ചതായി നടി വെളിപ്പെടുത്തി. മലയാള സിനിമയിൽ താൻ തിരിച്ചെത്തുമെന്ന പ്രഖ്യാപനവും അതേ അഭിമുഖത്തിലൂടെ അഭിനേത്രി നടത്തിയിരുന്നു.