ഉക്രയിന് സഹായ ഹസ്തവുമായി ബ്രിട്ടീഷ് സർക്കാർ

ഉക്രേനിയൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ ഉക്രെയ്‌നിൽ നിന്ന് ബ്രിട്ടനിലേക്ക് വരുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും താരിഫുകൾ വെട്ടിക്കുറയ്ക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ബാർലി, തേൻ, ടിൻ തക്കാളി, പൗൾട്രി തുടങ്ങിയ കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്ന ഉക്രേനിയൻ ബിസിനസുകൾക്ക് ഈ നീക്കം ഉത്തേജനം നൽകും . ഉക്രെയ്ൻ പ്രസിഡണ്ട് വോലോഡൈമർ സെലെൻസ്‌കിയുടെ നേരിട്ടുള്ള അഭ്യർത്ഥനയെത്തുടർന്ന് താരിഫുകൾ പൂജ്യമായി കുറയ്ക്കുമെന്നും എല്ലാ ക്വാട്ടകളും നീക്കം ചെയ്യുമെന്നും ലണ്ടൻ പറഞ്ഞു.

"ഈ പോരാട്ടത്തിൽ ഞങ്ങൾ ഉക്രെയ്നിനൊപ്പം അചഞ്ചലമായി നിലകൊള്ളുന്നു, ഉക്രെയ്ൻ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിൽക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കും," ബ്രിട്ടീഷ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ആൻ-മേരി ട്രെവെലിയൻ വ്യക്തമാക്കി.

നിലവിൽ ഉക്രേനിയൻ ഇറക്കുമതിയുടെ ശരാശരി താരിഫ് ഏകദേശം 22% ആണ് .

അതെ സമയം പണം, സമുദ്രോത്പന്നങ്ങൾ, സാങ്കേതികവിദ്യ, ഊർജ്ജവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയുൾപ്പെടെ റഷ്യയിലേക്കുള്ള ഉൽപ്പന്നങ്ങൾക്ക് കൂടുതൽ കയറ്റുമതി നിരോധനം ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

Related Posts