ആധാർ ദുരുപയോഗം തടയാനുള്ള നിർദേശവുമായി കേന്ദ്രസർക്കാർ

.ആധാർ ദുരുപയോഗം തടയാനുള്ള നിർദേശവുമായി കേന്ദ്രസർക്കാർ. ആധാറിൻ്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ആരുമായും പങ്കിടരുതെന്നുമാണ് പുതിയ നിർദ്ദേശം. ആധാറിൻ്റെ ഫോട്ടോ കോപ്പി നൽകുന്നതിന് പകരം ആധാർ നമ്പറിൻ്റെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്‌ക് ആധാർ ഉപയോഗിക്കാനാണ് കേന്ദ്രത്തിൻ്റെ നിർദ്ദേശം. ലൈസൻസില്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ ഹോട്ടലുകൾക്കും ഫിലിം ഹാളുകൾക്കും ആധാർ കാർഡിൻ്റെ പകർപ്പുകൾ ശേഖരിക്കാനോ സൂക്ഷിക്കാനോ അനുവാദമില്ലെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

Related Posts