പെട്രോളിനും ഡീസലിനും അടുത്തെത്തി സി.എൻ.ജി വില

പെട്രോൾ, ഡീസൽ വില വർദ്ധനവിന് പിന്നാലെ സമ്മർദിത പ്രകൃതിവാതകത്തിനും വില ഉയർന്നു. ഇപ്പോൾ കിലോഗ്രാമിന് 4 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിഎൻജിയുടെ വില ഒറ്റ ദിവസം കൊണ്ട് 87 രൂപയിൽ നിന്ന് 91 രൂപയായി ഉയർന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 16 രൂപയാണ് കൂടിയത്. ഒരു വർഷം മുമ്പ് വരെ കംപ്രസ്ഡ് പ്രകൃതി വാതകത്തിന്‍റെ വില കിലോയ്ക്ക് 65 രൂപയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കിലോയ്ക്ക് 75 രൂപയായി വർദ്ധിച്ച് 82, 84, 87 രൂപയായി ഉയർന്ന് ഇപ്പൊൾ കിലോയ്ക്ക് 91 രൂപയിലെത്തി നിൽക്കുന്നു. അടിക്കടിയുള്ള വിലക്കയറ്റം ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ 15 ഡോളറിൽ നിന്ന് 55 ഡോളർ ആയതാണ് വില വർധനക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, വില വർദ്ധിച്ചെങ്കിലും നിലവിൽ ക്ഷാമമില്ലെന്ന് ഇന്ത്യൻ ഓയിൽ അദാനി പറഞ്ഞു.

Related Posts